വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,മുകേഷ് ,വാണിവിശ്വനാഥ് ,ചിപ്പി ,വി കെ ശ്രീരാമൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:10.
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ രാക്കോണിലേ താരങ്ങളും തേങ്ങിയോ പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്‍കിളികരയുമൊരുതളര്‍മൊഴിയോ ദൂരേ ദൂരേ വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ നീരാഴിയില്‍ നോവിന് ആഴങ്ങളില്‍ ശാപങ്ങളായി നീളും തീരങ്ങളില്‍ തിരയുവതലയുവതാരു കണ്ണീര് ചിതറുവതാരു അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ ദൂരേ ദൂരേ വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ മോഹങ്ങളായി മേയും കൂടാരങ്ങള്‍ ചാരങ്ങളായി മാറ്റും തീനാളങ്ങള്‍ കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍ ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ ദൂരേ ദൂരേ വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ രാക്കോണിലേ താരങ്ങളും തേങ്ങിയോ പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്‍കിളികരയുമൊരുതളര്‍മൊഴിയോ ദൂരേ ദൂരേ |