ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
This page was generated on May 10, 2024, 6:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍കലാഭവൻ മണി ,ജനാർദ്ദനൻ ,ഇന്ദ്രൻസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:01.

♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
// ആലിലക്കണ്ണാ..........//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു
ഞാനൊരു വാനമ്പാടി (2)
ഒരുചാണ്‍ വയറിനു ഉള്‍ത്തുടിത്താളത്തില്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍ (2)
ഓ..................
// ആലിലക്കണ്ണാ..........//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി (2)
സുന്ദരഗാനത്തിന്‍ സിന്ദൂര കിരണങ്ങള്‍
കുരുടന്നു കൈവടിയായി
കുരുടന്നു കൈവടിയായി
ഓ..................
// ആലിലക്കണ്ണാ..........//


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts