വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:21.
ആനന്ദത്തിന് കല്ലോലങ്ങള്‍ വീശും നേരം ആരാമങ്ങള്‍ വര്‍ണ്ണപ്പീലി ചൂടും നേരം മലയും നദിയലയും പുതുപുളകം സ്വയമണിയെ അകലേ ഹരിതം പൊതിയും വഴിയേ [ആനന്ദത്തിന് ] സംഗീതമധുകണങ്ങള് അതില്‍ ഉല്ലാസനിറലയങ്ങള് മഞ്ഞിന് നറുമഞ്ഞിന്‍ വിരലുകള്‍ കുളിരേകി താരില്‍ അകതാരില്‍ മഴവില്ലിന്നിഴപാകി നീളേ ഏതോ നടനം തുടരേ -ഹൈസക്ക- [ആനന്ദത്തിന് ] കാണാത്ത കതിരോലകള്‍ ഇളം കാറ്റിന്റെ ചിറകടികള്‍ കുന്നിന് നിറമാറില്‍ പുതുമഞ്ഞത്തുകില് ചാര്‍ത്തി മേഘം മണിമേഘം അതിലോലമൊഴുകുമ്പോള് നമ്മള് പോകും പുതിയ പുളിനം -ഹേയ് ഡോക്കി- [ആനന്ദത്തിന് ] |