വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:00.
പുഴകൾ മലകൾ പൂവനങ്ങൾ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ സന്ധ്യകൾ മന്ദാര ചാമരം വീശുന്ന ചന്ദന ശീതള മണൽപ്പുറങ്ങൾ (പുഴകൾ) ഇവിടമാണിവിടമാണിതിഹാസരൂപിയാം ഈശ്വരൻ ഇറങ്ങിയ തീരം (ഇവിടമാ...) ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ ഇതളിട്ട സുന്ദര തീരം ഓ...(പുഴകൾ) കതിരിടും ഇവിടമാണദ്വൈത ചിന്ത തൻ കാലടി പതിഞ്ഞൊരു തീരം (കതിരിടും) പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ പുതിയൊരു സംഗമദീപം ഓ... (പുഴകൾ) |