വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:04.
വസന്തമേ വാരിയെറിയൂ വർണ്ണമോഹരാജികൾ ഹൃദന്തമേ വാരിയണിയൂ സ്വർണ്ണമോഹമാലകൾ (വസന്തമേ) തളിരിട്ട പൂവനങ്ങൾ മലരിട്ട പൂമരങ്ങൾ ഹരിതാഭ തുന്നി നിൽക്കും മലയോരമണ്ഡപങ്ങൾ ചിരിക്കുന്ന മാനം മേലേ തരിക്കുന്ന ലോകം താഴെ (വസന്തമേ) കുളിരാർന്ന കാട്ടു ചോല വിടരുന്നു ഞാറ്റുവേല ഒരുകോടി രാഗമല്ലി വിരിയിച്ച മേഘ മാല തിളങ്ങുന്ന മാനം മേലേ ഉണരുന്ന ലോകം താഴെ (വസന്തമേ) |