പകലിന്റെ നാഥനു [F] (പള്ളി വാതുക്കല്‍ തൊമ്മിച്ചന്‍ )
This page was generated on April 28, 2024, 12:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരാജാമണി
ഗാനരചനകൈതപ്രം
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:40.

പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌
മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രം
മലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍ അവനൊരു ഞാടിയിട മതിയാകും
അറിയൂ മനുഷ്യാ നീ അറിയൂ (2)
പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌

ആകാശമേടയില്‍ പിറന്നുവെന്നാലും മഴയായ് പൊഴിയും മുകില്‍ നിരകള്‍
ഋതുരാജനായ് വരും വസന്തം വീണ്ടും ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകും
തീരം തിരയെ കൈവെടിയും ശോകാന്ത സന്ധ്യകള്‍ പോയ് മറയും
കാലചക്രങ്ങള്‍ വീണ്ടും തിരിയും ഈശ്വരന്‍ വിണ്ണില്‍ ചിരിച്ചു നില്‍ക്കും
പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌

ആലംബഹീനരെ തഴുകിയുണര്‍ത്താന്‍ സ്നാപഹയോഹന്നാന്‍ അവതരിക്കും
യോര്‍ദാന്‍ നദിയുടെ തീരങ്ങള്‍ വീണ്ടും ആ സ്നേഹഗാനത്തില്‍ മുങ്ങി നില്‍ക്കും
സമയരഥങ്ങള്‍ കുതിച്ചുയരും മിശിഹാ മണ്ണില്‍ ഉയിര്‍ത്തെണീയ്ക്കും
നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍ മനസ്സിന്‍ ചെകുത്താന്‍ മരിച്ചു വീഴും
(പകലിന്റെ നാഥന് )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts