വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എസ് പി ബാലസുബ്രഹ്മണ്യം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വാണി ജയറാം ,കോറസ് |
രാഗം | ആഭോഗി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:09.
ഗൌരീശങ്കരശൃംഗം നരനാരീ സംഗമരംഗം ഇതെന് നര്ത്തനസോപാനം കലയുടെ കല്യാണം ഗൌരീശങ്കരശൃംഗം ആ............ പാദപൂജതന് മന്ദാരമാല നാദമധുരിമതന് മഞ്ജീരമേള ദേവതാര്ച്ചനയില് ഏകാന്തലീനം ജീവിതാന്തമീ രസരമ്യഗാനം വാങ്മയമേ വചനം... ആംഗികമേ ഭുവനം ആകാശത്തിലെ താരകങ്ങള്‍ ആഹാര്യങ്ങളായ് ഭംഗിപൂണ്ടു കൈലാസത്തിന് ശിഖരാബ്ദങ്ങളില് കൈവല്യത്തിന് മധുതേടും വേളകള്‍ ഗൌരീശങ്കരശൃംഗം..... പശ്ചിമഗിരിയില്‍ മൈലാഞ്ചിപ്പൂക്കള്‍ സന്ധ്യാരാഗത്തിന് ഊഞ്ഞാലിലാടി സരസ്സുകളുറങ്ങുന്ന കാര്‍ത്തികരാത്രി വനികകളില്‍ പൂന്തേന്‍ കിനിയുന്ന രാത്രി സകലകലാശിഖരം.. നര്ത്തനമേ മധുരം കാശ്മീരത്തിലെ പുഷ്പഗന്ധം കേദാരത്തിലെ സാന്ധ്യഗീതം ഹരിതാരണ്യ ശൃംഗങ്ങള്‍ ചേലില് അംഗോപാംഗമണിയുന്നു മാധവം ഗൌരീശങ്കരശൃംഗം.......... |