വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | കെ വി മഹാദേവന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ഉണ്ണി മേനോന് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:55.
പ്രേമയമുനാതീരം പൂവുകളണിയും കാലം പ്രേമവതീ നീ രാധികയായെന് അരികില്‍ നില്ക്കും നേരം എന്തുതരാന്‍ ! ഇനി എന്തുതരാന്‍ ! പ്രേമയമുനാതീരം പൂവുകളണിയും കാലം അനുരാഗീ നീ യാദവനായെന് അരികില്‍ നില്ക്കും നേരം എന്തുതരാന്‍ ഇനി എന്തു തരാന്‍ മാനസവേണുവില്‍ എന്നും നീയൊരു ഗാനമായി വരേണം നീരാടും നിന് മേനിയില്‍ ഞാനൊരു നീരലയായ് പൊതിയേണം ആടകവര്ന്നും കൊണ്ടോടരുതേ ഓടരുതേ എന്റെ ഹൃദയം കവര്‍ന്നവനേ പ്രേമയമുനാതീരം..... കാഞ്ചന നൂപുരം നിന്റെകരത്താല് എന്റെ കാലിലിടേണം വിരിമാറില്‍ നീ എന്നെപ്പിന്നെ വനമാലയായ് അണിയേണം രാസവിലാസങ്ങള്‍ വൈകരുതേ വൈകരുതേ എന്റെ ഉള്ളില്‍ നിറഞ്ഞവളേ പ്രേമയമുനാതീരം......... |