വിശദവിവരങ്ങള്‍ | |
വര്‍ഷം | 2023 |
സംഗീതം | സുനദ് |
ഗാനരചന | ഷാബി പനങ്ങാട്ട് |
ഗായകര്‍ | അരുൺരാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 16 2023 02:01:45.
മഴ പോലെ മഴയിലെ കുളിർ പോലെ പടരാം ഞാൻ പതിനേഴിൻ ചാരുത പൂക്കുമ്പോൾ പൂവുടലുഴിയുമ്പോൾ പാടാം ഞാൻ നീയാകും വരവീണയിൽ ശ്രുതി ചേർക്കാൻ ഉണരുന്നുവോ മനസ്സിന്റെ വിരൽ തുമ്പിൽ അനുരാഗം തുടിക്കുമ്പോൾ അഴകേ നിന്നെ തൊടുവാൻ കൊതിക്കുന്നു ഞാൻ നീയേകും നിറച്ചാർത്തുകൾ സ്വരപ്പൂവായ് ഉതിരുന്നുവോ മനസ്സിന്റെ മണിത്താലം നിറയുന്നു സ്വപ്നങ്ങൾ വരദേ നിന്നെ പുണരാൻ കൊതിക്കുന്നു ഞാൻ |