മദന പതാകയില്‍ (D) (ഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി )
This page was generated on May 8, 2024, 12:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരവീന്ദ്രൻ
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍കെ ജെ യേശുദാസ് ,രാധിക തിലക്
രാഗംകാനഡ
അഭിനേതാക്കള്‍ജയറാം ,ഗായത്രി ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 09:12:53.

ദീപം.. ദീപം.. ദീപം.. ദീപം ഗംഗാദീപം

മദനപതാകയിലിളകും മണിപോല്‍
ദേവാംഗന നീയാരോ
മദനപതാകയില്‍ ഇളകും മണിപോല്‍
ദേവാംഗകനാം ആരോ
മദഭര രാവില്‍ മറയുകയാണോ
മധുരനിലാവായ് തെളിയുകയാണോ
ഗംഗാദീപം പോലേ
(മദനപതാകയില്‍)

മാരിവില്‍ നിചോളമായി മാറി നിന്‍ മെയ് മൂടിടാം (2)
താരാഹാരം ചാര്‍ത്താം മാറില്‍ ഞാന്‍
മിന്നല്‍ പൊന്‍നൂല്‍ ചുറ്റാം നിന്നരയില്‍
മണ്ണിലൂര്‍ന്ന മദഗന്ധവാഹിനികള്‍
പുഷ്പമന്ത്രമോടു തീര്‍ത്ഥമിടും ഇനി നിന്നില്‍
(മദനപതാകയില്‍ )

ആദ്യമാം ഹിമാംപൂവായി മാറില്‍ ഞാന്‍ വീണൂര്‍ന്നിടാം (2)
ഹേമാംഗങ്ങള്‍ ചൂടും മോഹങ്ങള്‍
രോമാഞ്ചങ്ങള്‍ തേടും ദാഹങ്ങള്‍
യൗവ്വനങ്ങള്‍ വിരിയുന്ന പൂവനികള്‍
സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കില്‍
(മദനപതാകയില്‍)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts