വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ലൂയീസ് ബാങ്ക്സ് ,ശിവമണി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ഔസേപ്പച്ചൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:40.
സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും സങ്കടപ്പെണ്മണിപ്പക്ഷീ എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും ആരാരും കാണാ തപസ്സിരിക്കും (സ്വന്തം......) പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു പൗർണ്ണമി തിങ്കൾ തിടമ്പേ ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ കാണാമഴത്തുള്ളി പെയ്തു കണ്ണീർമഴത്തുള്ളിപെയ്തു (സ്വന്തം......) വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ എരിയുന്ന സൂര്യനെപ്പോലെ താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ തനിയേ നടക്കുന്നു വീണ്ടും തരളമായ് തേങ്ങുന്നു വീണ്ടു (സ്വന്തം......) |