തെക്കൻ കാറ്റേ (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on April 27, 2024, 7:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനകെ സി പൂങ്കുന്നം
ഗായകര്‍ടി എ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:42.


തെക്കന്‍ കാറ്റേ ...
തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ
നീയിന്നെന്താ പാടണെ
തെങ്ങിന്‍ പൂങ്കുല തേടിത്തേടി
ഒറ്റയ്ക്കെന്താണോടണെ
ഒറ്റയ്ക്കെന്താണോടണെ

എന്നോടൊന്നും മിണ്ടാനില്ലേ
പാടിപ്പോകുമിളം കാറ്റേ -
വന്നോടിപ്പോകും പൂങ്കാറ്റേ
വിടര്‍ന്നൊരെന്‍ ജീവിതത്തില്‍
കൈതപ്പൂക്കളുലഞ്ഞല്ലോ - നീ
കയ്യും വീശി പോയല്ലോ
ചൂളം കുത്തി താളം തത്തി
പോകാതെന്‍ തെന്നലേ ...ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ)

നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍
ഇത്തറ നേരമിളം കാറ്റേ - നീ
ഇത്തിരി നില്‍ക്കൂ പൂങ്കാറ്റേ
ഉണര്‍ന്നൊരെന്‍ മാനസത്തില്‍
വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ
വാതില് തോറുമലഞ്ഞല്ലോ
കാണുംമുമ്പെന്‍ ‍ ആനന്ദം പോല്‍
പോകാതെന്‍ തെന്നലേ ...ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts