ഉണ്ണിയമ്മച്ചിരുതേയി [D] (ആയിരം നാവുള്ള അനന്തന്‍)
This page was generated on May 7, 2024, 9:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോണ്‍സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാധവി ,മമ്മൂട്ടി ,മുരളി ,ഗൌതമി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:44.
 
(സ്ത്രീ) ഉം... ന..

(സ്ത്രീ) ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ
താരാട്ടു പാടും വാത്സല്യമായു് നീ
താലോലമാടൂ പൂങ്കാറ്റേ ഓ..
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ

(പു) കിളിമേഘം ചാഞ്ചാടും മഴവില്‍ക്കൊടിയില്‍
ഇളവെയിലിന്‍ ഊഞ്ഞാലില്‍ കണിയായു് വരുമോ ഓ..
(സ്ത്രീ) (കിളിമേഘം)
(പു) പാതി മനസ്സുമായു് പുഴ പാല്‍ ചുരന്നൊഴുകുമ്പോള്‍
പനിനീര്‍ക്കിളികള്‍ കൈവഴിയായു് പിരിയുന്നു
(സ്ത്രീ) ഇളമാന്‍തളിരേ നറുതേന്‍കുളിരേ ഇന്നുമൊരു താരാട്ടു്

(പു) (ഉണ്ണിയമ്മച്ചിരുതേയി)
(സ്ത്രീ) (താരാട്ടു പാടും)
(ഡു) (ഉണ്ണിയമ്മച്ചിരുതേയി)

(സ്ത്രീ) മൊഴിതേടും ബാല്യത്തിന്‍ പവിഴച്ചൊടിയില്‍
കനിവൂറും സ്നേഹം പോല്‍ തഴുകാന്‍ വരുമോ
(പു) (മൊഴിതേടും )
(സ്ത്രീ) മാറിലണിയുമീ സുഖമോര്‍മ്മയില്‍ പൊതിയുമ്പോള്‍
മിഴിനീര്‍മണികള്‍ നറുമുത്തായു് തെളിയുന്നു
(പു) അഴകിന്‍ ചിറകേ ചിരിതന്‍ നിറവേ അമ്പിളിക്കു നീരാട്ടു്

(സ്ത്രീ) (ഉണ്ണിയമ്മച്ചിരുതേയി)
(ഡു) (താരാട്ടു പാടും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts