അഴകിൻ്റെ അഴകോ (9 കെ കെ റോഡ്‌ )
This page was generated on May 14, 2024, 1:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ ജി സന്തോഷ്‌
ഗാനരചനസോഹൻ റോയ്‌
ഗായകര്‍സുദീപ് കുമാർ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:47.

അഴകിന്റെയഴകോ അപ്സരസ്സോ
അഴിയിട്ട മൂടുപടത്തിനുള്ളില്‍
കനവില്‍ തെളിയാത്ത ചിത്രം നീ
കാര്‍മുകില്‍ മൂടിയ പൌര്‍ണ്ണമി നീ
(അഴകിന്റെയഴകോ.....)

മോഹക്കണ്ണുകള്‍ എന്തുപോലെ
അറിയില്ലാ...എനിക്കറിയില്ലാ
മാന്‍മിഴി തൂകും മൊഞ്ചുണ്ടോ
അറിയില്ലാ...എനിക്കറിയില്ലാ...(മോഹ‍...)
മുത്തം മോഹിക്കും ചുണ്ടാണോ
ങൂഹും...പറയില്ല...ഞാന്‍ പറയില്ലാ
(അഴകിന്റെയഴകോ.....)

നിന്‍ കവിളിണകള്‍ എന്തുപോലെ
അറിയില്ലാ...എനിക്കറിയില്ലാ
നുണക്കുഴി വിരിയും ചുവപ്പാണോ
അറിയില്ലാ...എനിക്കറിയില്ലാ...(നിന്‍..‍..)
മാറില്‍ മയങ്ങും മറുകുണ്ടോ
ങൂഹും...പറയില്ല...ഞാന്‍ പറയില്ലാ
(അഴകിന്റെയഴകോ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts