വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:00.
വാടാതെ നില്ക്കണേ നീയെന്നുമിങ്ങനെ വാസന്തസൌന്ദര്യമേ ഈ മന്ദ- ഹാസം നിലനില്ക്കണേ (വാടാതെ) തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ പലരും വരുമേ നീ പോകല്ലേ തോഴീ മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ... മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ അവര്‍ നിന്നെ വെടിയുമേ ദൂരേ.. അവര്‍ നിന്നെ വെടിയുമേ ദൂരേ.. നിന്നെ എറിയുമേ ദൂരേ.. (വാടാതെ) അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍ അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ) തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍ മായാതെ മാറാതെ കാണാകണം പ്രേമരൂപമേ മായാതെ ഈ നിറം മാറാതെ നിന് മുഖം കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ (വാടാതെ) |