താരിളം കൈകളില്‍ [M] (കൗസ്തുഭം )
This page was generated on May 17, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനസഞ്ജീവ് കിളികുലം
ഗായകര്‍ഹരിലാല്‍
രാഗംആഭേരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.
 
താരിളം കൈകളിൽ മുത്തും പൂവും
നെറ്റിയിൽ തൊടുകുറി ചന്ദനവും (2)
അമ്പിളിപ്പൈതലിൻ കൂട്ടുകാരാ
ഞാൻ നെഞ്ചോടു ചേർത്തൊരു കഥ പറയാം
കഥ പറയാം...
(താരിളം കൈകളിൽ....)

പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു
പൂമണം പാറി വസന്തമായി (2)
പാടുവാനാൺകുയിൽ പാറി വന്നു
താളമായ് ആയിരം പൊൻ കിളികൾ (2)
താളമായ് ആയിരം പൊൻ കിളികൾ
(താരിളം കൈകളിൽ....)

അമ്മാനമാടുമാ ചില്ലയിൽ നിന്നു
അമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി (2)
നിൻ പുഞ്ചിരിപൂക്കൾ വാടരുതേ (2)
അമ്മയ്ക്കെന്നും മനസ്സിലീ കൊഞ്ചലുകൾ (2)
(താരിളം കൈകളിൽ....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts