വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | രാഹുല്‍ രാജ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സുചിത് സുരേശൻ ,ഗായത്രി അശോകൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നിഷാൻ കെ പി നാനയ്യ ,റീമ കല്ലിങ്കൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:19.
പുലരുമോ രാവൊഴിയുമോ ഹരിത ലതാവനിയിൽ (X2) ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതോ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു ചഷകം കവിഞ്ഞ രാത്രി ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു കഴിയാതിരിപ്പൂ ഞാൻ ഓരിതൾ പൂ ചൂടുമീ വിണ്ണിന്റെ ഓരം ചേര്‍ന്നുവോ വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു ഹൃദയം നിറഞ്ഞ രാത്രി പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു തിരികെ മടങ്ങുമോ മൂകമായ് ഈ ചില്ലയിൽ എന്നെന്നും ഇനി നിൽക്കുമോ ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ് |