വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സായികുമാർ ,പ്രേംകുമാര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:33.
മാരിക്കിളിയേ....ചെറുചെറു തൂവൽച്ചിറകില് മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ...... സന്തോഷം സമ്മോഹനം നേരാന്‍ കൂടെ പോരാമോ... (മാരിക്കിളിയേ.........) നേര്‍ത്ത നെയ്ത്തിരി നാളം....കൺകോണിൽ പൂക്കുകയോ നൂറുനൂറു കിനാക്കള്‍ ....പൊന്‍തേരില്‍ പോരുകയോ... (നേര്‍ത്ത നെയ്ത്തിരി..) കണ്ടിട്ടും കാണാത്ത സ്വപ്നത്തിന് വര്‍ണ്ണങ്ങള്‍ മിന്നായം മിന്നുന്നുവോ...... മാനത്തേതോ താരം തൂമഞ്ഞില്‍ മായും നേരം പൊന്നോലക്കൂട്ടില് ചേക്കേറുമോ...... (മാരിക്കിളിയേ.........) പൂത്തുലഞ്ഞ വസന്തം പൊൻമാല്യം കോര്‍ക്കുകയോ നീലവാര്നിറമേഘം പൂപ്പന്തല്‍ തീര്‍ക്കുകയോ.....(പൂത്തുലഞ്ഞ...) കണ്ടിട്ടും മിണ്ടാത്ത പൂപ്പെണ്ണിന് കാതോരം കിന്നാരം ചൊല്ലുന്നുവോ...... ചന്ദ്രഗിരിപ്പുഴയോരം വെൺചന്ദനമണിയും നേരം പൊന്തോണിപ്പാട്ടായ് നീ കൂടെ വാ.......... (മാരിക്കിളിയേ.........) |