ചോടും ചുവടും (തസ്കര ലഹള )
This page was generated on April 28, 2024, 8:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,അനുപമ വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,സലിംകുമാർ ,ലക്ഷ്മി ശർമ ,ഗീത വിജയൻ ,തെസ്‌നി ഖാൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 15 2012 18:03:57.
 
(പു) ചോടും ചുവടും മാറ്റി നേരും നെറിവും കണ്ടു്
നാടാകെ കാവല്‍ നില്‍ക്കും പോലീസല്ലേടാ
(സ്ത്രീ) കണ്ണും കയ്യും കാട്ടി പുന്നാരവാക്കും ചൊല്ലി
പിന്നാലെ വന്നാലിനിയും ആപത്തല്ലേടാ
(പു.കോ) നീയോയെന്‍ ഐ പി സി (2)

(ഡു) കാലം കട്ടമേല്‍ നീറണു
ലോകം കീഴ്മേല്‍ മറിയണു
പുത്തന്‍പോലീസെന്നും പായുന്നേ
ഈ നാട്ടില്‍ ലൊട്ടുലൊടുക്കുകളോടിയൊളിക്കുന്നേ (2)
(പു) വീറാണേല്‍ ലാത്തി വീശണം തോക്കെടുക്കണം
പെണ്ണെന്നാല്‍ കണ്ണെഴുതണം പൊട്ടുകുത്തണം മുല്ലപ്പൂ വേണം
മുടികെട്ടി തൊപ്പിയുമിട്ടു് ഉശിരിന്റെ കാക്കിയുമിട്ടു്
വധുവാകാന്‍ വന്നാലെന്റെ മുട്ടു് വിറയ്ക്കൂലേ - ല്ലേ

(പു) ചോടും ചുവടും മാറ്റി നേരും നെറിവും കണ്ടു്
നാടാകെ കാവല്‍ നില്‍ക്കും പോലീസല്ലേടാ - ആ
കണ്ണും കയ്യും കാട്ടി പുന്നാരവാക്കും ചൊല്ലി
പിന്നാലെ പോയാലിനിയും ആപത്തല്ലേടാ

(സ്ത്രീ.കോ) ചഞ്ചലാക്ഷിമങ്കമാര്‍ തന്‍
ഇംഗിതത്തെ അറിയുന്ന പങ്കജലോചനനായി
പമ്പിരാലേ വന്നതല്ലേ
(സ്ത്രീ) പൂവമ്പാല്‍ മയക്കേണ്ട വിരിമാര്‍ന്ന സൈന്യമല്ലേ
സുന്ദരവിലാസിനിമാര്‍ ഹന്തരിച്ചിട്ടാടീടുന്നേന്‍

(പു) പ്രേമം തൊട്ടുവിളിക്കണു
കാതില്‍ തേന്മൊഴി കേള്‍ക്കണു
കൊന്നപ്പൂവും കിങ്ങിണി കെട്ടുന്നേ
പൂമേട്ടില്‍ മന്ദാരപ്പൂങ്കാറ്റും മൂടുന്നേ (2)
(സ്ത്രീ) ചുമ്മാതെ വന്‍പുപറഞ്ഞു കൊമ്പു കുലുക്കി വന്നാലോ
(പു) ആ മുട്ടുമടക്കി കൂമ്പിനിടിച്ചിട്ടാളെ തെറ്റിക്കും
അറിയാത്ത കുറ്റങ്ങള്‍ ഒന്നൊന്നായി നിരത്തി
കനലിട്ടു് കരളിനെ തകര്‍ക്കരുതേ
ആ (അറിയാത്ത )

(പു) (ചോടും ചുവടും )
(പു.കോ) നീയോയെന്‍ ഐ പി സി (2)
(പു) (ചോടും ചുവടും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts