നീയൊരു കാവ്യ (നായകന്‍ (1987) )
This page was generated on May 17, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍വിധു പ്രതാപ് ,ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശരണ്യ പൊൻവണ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 05:55:07.

നീയൊരു കാവ്യ സംഗീതം
നീയൊരു കാവ്യ സംഗീതം
നീള്‍മിഴി തൂകും സന്ദേശം...
നീയൊരു കാവ്യ സംഗീതം
നീള്‍മിഴി തൂകും സന്ദേശം...
നീയൊരു കാവ്യ സംഗീതം....

മാടപ്രാവുകള്‍ ചിറകുകള്‍ നീര്‍ത്തി
പൂവിതളുകളായ് പാറിടുമ്പോള്‍
ഞാവല്‍ക്കാട്ടിന്‍ ചില്ലയില്‍ ഗീതം
പാടുവാന്‍ മോഹം തേടിടുന്നു....
കുളിര്‍മഴയെങ്ങും....
കുളിര്‍മഴയെങ്ങും പൊഴിഞ്ഞിടവേ...
തെന്നലില്‍ മേനി നനഞ്ഞിടുന്നു...
കടലലയാകും ഋതുമതി മീട്ടും
അഴകെഴും വീണാ സ്വരരാഗം....
രാവും പകലും ലയനമല്ലോ....
നീയൊരു കാവ്യ സംഗീതം....
നീയൊരു കാവ്യ സംഗീതം....
നീള്‍ മിഴി തൂകും സന്ദേശം...
നീയൊരു കാവ്യ സംഗീതം....

പൂക്കള്‍ ചൂടും കൂന്തലില്‍ എന്റെ
മാനസം നീയും ചൂടിടുമ്പോള്‍....
തേന്‍കണം തൂകും നിലവൊലിപ്പൂവില്‍
സ്നേഹമായ് നീയും വന്നിടുന്നു...
തളിര്‍മണിക്കാറ്റേ......
തളിര്‍മണിക്കാറ്റേ കുടയൊരുക്കൂ...
ദേവികയ്ക്കായ് നീ കുളിര്‍ തൂകൂ..
മണൽ‌ത്തിര നീര്‍ക്കും മരതകപ്പായില്‍
മതിമുഖി പാടും മധുരാവില്‍
മനസ്സും മനസ്സും ഇഴയുമല്ലോ....
(നീയൊരു കാവ്യ സംഗീതം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts