വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | സയന് അന്‍വര്‍ |
ഗാനരചന | ജോഫി തരകന് |
ഗായകര്‍ | ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:17.
മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട് മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട് മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത് കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത് മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴക് അളിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം (മെയ് മാസം...) ഓരോ കളിവാക്കും ഓരോ തണുവാക്കും ഫ്രണ്ട്ഷിപ്പിൻ സംഗീതമായ് ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും പ്രണയത്തിൻ സന്ദേശമായ് ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ അടി തെറ്റി മറിയുന്ന ശലഭങ്ങളാകാം ദിനവും നിറവും പങ്കിടാം (മെയ് മാസം...) ദൂരെ ഒരു കോണിൽ കാണാക്കിളി പാടും സ്നേഹത്തിൻ സങ്കീർത്തനം മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ മോഹത്തിൻ ചന്ദ്രോദയം ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം അരികിൽ അഴകായ് വന്നിതാ (മെയ് മാസം...) |