കറുത്ത ചിറകുമായ് (ഒരു സ്വകാര്യം )
This page was generated on April 30, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനസുഗതകുമാരി
ഗായകര്‍വേണു നാഗവള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:00.


കറുത്ത ചിറകുമായ്
രോമശൂന്യമാം നീണ്ട
കഴുത്തും നീട്ടിച്ചാരെ -
ക്കാത്തിരുന്നെന്നോ മൃത്യു ?

മുമ്പിലേ നടന്നോള്‍ നീ,
ദീപവും കെടുത്തിക്കൊ-
ണ്ടെന്തിനോ ദു:ഖത്തിന്റെ
നേര്‍ക്കൊരു ചിരിയുമായ്,

മുമ്പിലേ നടന്നോള്‍ നീ,
ദീപവും കെടുത്തിക്കൊ-
ണ്ടെന്തിനോ ദു:ഖത്തിന്റെ
നേര്‍ക്കൊരു ചിരിയുമായ്,

വെളിച്ചം നിറഞ്ഞ നിന്‍
കണ്‍കളെത്താനേ ഞെരി-
ച്ചടച്ചു കളഞ്ഞപ്പോള്‍,
വിശ്വത്തെ പുണര്‍ന്നാകെ-

പ്പരക്കും ചിറകുക-
ളൊടിച്ചു കളഞ്ഞപ്പോ-
ളിരുട്ടില്‍ തന്നെത്തന്നെ-
യാഞ്ഞെറിഞ്ഞുടച്ചപ്പോള്‍

എന്റെ വൈദ്യുതവീചി
വിറച്ചു പിന്മാറുന്നൂ
എന്റെ കണ്ണീരില്‍ ശോണ-
ബിന്ദുക്കളുടയുന്നൂ .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts