എവിടെന്റെ പ്രാണസഖി (നാളെയാണു താലിമംഗളം )
This page was generated on May 19, 2024, 2:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംനവാസ് റഹ്‌മാൻ
ഗാനരചനകലാം പുള്ളിപ്പറമ്പിൽ
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 15:42:08.

എവിടെന്റെ പ്രാണസഖി നീ
അരികില്‍ നിന്നോടിയൊളിച്ചു
എവിടെപ്പോയ് പ്രേമം വിരിയും
സ്വര്‍ഗ്ഗപ്പൂന്തോപ്പുകളെവിടെ....
ആകാശത്തപ്പുറമേതോ
നക്ഷത്രപ്പെണ്ണു ചിരിച്ചാല്‍
നീയെന്തിനു പെണ്ണേ വീണ്ടും
എന്നോടു കുറുമ്പു പിടിച്ചൂ....
എവിടെന്റെ പ്രാണസഖി നീ....

ഞാനൊന്നു തൊട്ടപ്പോഴോ
പൂവുപോൽ വിടർന്നവള്‍ നീ..
(ഞാനൊന്നു....)
പ്രേമമെന്നു ചൊല്ലിയപ്പോള്‍
കണ്ണുനീര്‍ പൊഴിച്ചവൾ നീ....
നിന്‍ ചുണ്ടു വിറച്ചപ്പോള്‍
ചുംബനം ഞാന്‍ തന്നില്ലേ...
നിന്‍ മാറു തുടിച്ചപ്പോള്‍
പൂവുടല്‍ ഞാന്‍ ചേർത്തില്ലേ....
എവിടെന്റെ പ്രാണസഖി നീ
അരികില്‍ നിന്നോടിയൊളിച്ചു
എവിടെപ്പോയ് പ്രേമം വിരിയും
സ്വര്‍ഗ്ഗപ്പൂന്തോപ്പുകളെവിടെ....
എവിടെന്റെ പ്രാണസഖി നീ....

കാട്ടുപൂവുതിർത്തുകൊണ്ടു്
കാട്ടുതേന്‍ നുകര്‍ന്നുകൊണ്ടു്...
(കാട്ടു പൂ...)
കാട്ടിലിളം കാറ്റുപോലെ
നീ അണയും നാള്‍ വരെ
പാട്ടുപാടി കാത്തിരിക്കും
കാമുകനെ കാണുവാന്‍...
കാട്ടാറിന്‍ ചോലകളില്‍
കുണുങ്ങിയെന്തേ വന്നീലാ....
(എവിടെന്റെ പ്രാണസഖി നീ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts