വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശുഭ ,Suskumaran |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 26 2018 13:16:24.
യാമിനീ... എന്റെ സ്വപ്നങ്ങൾ വാരിപ്പുണർന്നു മൂകമാം കാലത്തിൻ പൊൻകരങ്ങൾ യാമിനീ നീയുണരൂ.... (യാമിനീ...) നെഞ്ചിൽ തുളുമ്പുന്ന മോഹവുമായ് ഞാനലയുന്നൊരീ വീഥികളിൽ (നെഞ്ചിൽ...) എന്റെ ചിലമ്പൊലി കേൾക്കാൻ വരാമോ ഇന്നെൻ മനസ്സിന്റെ കൂട്ടുകാരാ (യാമിനീ...) ഏതോ കിനാവിന്റെ തീരവും തേടി ഞാനൊഴുകുന്നൊരീ യാമങ്ങളിൽ (ഏതോ കിനാവിന്റെ...) എൻ ജീവനാഥനെ ഒരുനോക്കു കാണാൻ എന്നുള്ളിൽ തീരാത്തൊരാത്മദാഹം (യാമിനീ...) |