മാതള പൂവുപോലെ [യുഗ്മഗാനം] (ഒരു നുണക്കഥ)
This page was generated on May 16, 2024, 9:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍അനു വി കടമ്മനിട്ട ,ശ്രീ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:26.

മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....

പനിമലര്‍ച്ചെണ്ടു പോലെ...വിരിയുമെന്‍ മോഹജാലം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം ....

ആ....ആ....ആ...ആ....
കായല്‍ പാടുമേതോ തെനൂറുന്ന ഗാനം
ഓമലേ എന്‍ ജീവനേ നീ വാ...
പ്രേമം പൂത്ത നാളില്‍ എങ്ങും നിന്റെ രൂപം
കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....

മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും...

ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം
രാഗമേ...എന്‍ താളമായ് നീ വാ....
ഏതോ സ്വപ്നതീരം...
തേടുന്നു നിന്‍ സ്നേഹം...
ആതിരേ...എന്‍ ദേവാംഗനേ...നീ വാ.....
താമരപ്പൂവു പോലെ...വിരിയുമെന്‍ മോഹജാലം....
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും...
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts