നാടായാലൊരു (മാണിക്യക്കല്ല് )
This page was generated on May 13, 2024, 8:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ഷെർദിൻ തോമസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,സംവൃത സുനിൽ ,സലിം കുമാര്‍ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:37.
 നാടായാലൊരു സ്കൂള് വേണം സ്കൂളില്‍ പിള്ളാരും വേണം
പിള്ളാരുടെ ഉള്ളു തുറക്കാന്‍ മാഷും വേണം, കേട്ടോ സ്നേഹിതരേ
വണ്ണാന്‍മല നമ്മുടെ നാട് നമ്മള്‍ക്കും ഉണ്ടൊരു സ്കൂള്
ഈ സ്കൂളിന്നഭിമാനിക്കാന്‍ സുദിനം വരും കേട്ടോ സ്നേഹിതരേ


മാഷായാല്‍ മാനസതാരില്‍ അറിവിന്‍റെ കലവറ വേണം
കറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ
അക്ഷരമറിയാതറിവില്ലാ ആ വിത്തെറിയാതെ വിളവില്ലാ
വിജയപരാജയം വിധിഹിതമല്ലാ അതുമിതുമാല്ലാ ഇത് കളിയല്ലാ
...സ്നേഹിതരേ ...കേട്ടോ സ്നേഹിതരേ

പഠിതാവിനു ലക്‌ഷ്യം വേണം പടനടുവില്‍ ധൈര്യം വേണം
അറിവെന്നാല്‍ ആയുധാമല്ലോ അഭയാമല്ലോ കേട്ടോ സ്നേഹിതരെ
അക്ഷയമാമൊരു നിധി വിദ്യ ഇക്ഷിതിയിങ്കല്‍ ഗതി വിദ്യ
ഗുരുകൃപ നേടാതൊരു വഴിയില്ല തിരിതെളിയില്ല ഇത് കളിയല്ലാ
...സ്നേഹിതരേ ...കേട്ടോ സ്നേഹിതരേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts