മിഴിയിണയിൽ (സുന്ദര കല്യാണം)
This page was generated on May 14, 2024, 12:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസേവ്യർ നായത്തോട്
ഗാനരചനറഷീദ് പാറക്കല്‍
ഗായകര്‍അസീസ് സേവ്യര്‍ ,ശാന്തി ,നിമ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രുതിലക്ഷ്മി ,ഉബൈദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:50.
 
ഇത്തിരി തേനിലായ് ചാലിച്ചു വെച്ചൊരു വെള്ളിനിലാവിന്റെ തുണ്ടോ
മാരന്റെ കൽബിലെ മാണിക്യക്കല്ലായ് മാതള പൂനിലാ ചെണ്ടോ
തകതിമി തക തകതിമി തക തകതിമി തക താ
തകതിമി തക തകതിമി തക തകതിമി തക താ

മിഴിയിണയിൽ വിരിയും വർണ്ണക്കനവുമായി പെണ്ണ്
ഇളം ചൊടിയിണയിൽ പടരും തേനിൻ കണവുമായി പെണ്ണ് (2)
ഇവൾ അഴകു നിറയും പൂവ് സുഗന്ധപൂരിത രാവ്
ഇവൾ അലസമൊഴുകും കുളിര് മനസ്സു തഴുകും മലര്
മണിമാരനരികിലിന്ന് അനുരാഗലോലമുകില്
മലർവാടി നിറയെ വിടരും മധുമാസ രാവിന്നിതള്
ഇവൾ കമറോ വർണ്ണബഹറോ വീശും അത്തറു പൂശിയ ദുനിയങ്കാറ്റോ
മിഴിയിണയിൽ...മിഴിയിണയിൽ
(മിഴിയിണയിൽ...)

തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ താനന
തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ താനന
ആഹാ ആഹാ ആഹാ ആ...(2)
കടമിഴിയിൽ കവിത പോലെ സുറുമയെഴുതും ഹൂറി
തുടു കവിളിണയിൽ ഉദയസൂര്യകിരണ കാന്തിയേറി
മണിയറയിൽ മധുവിധുവിൻ പുതിയ രാഗം മൂളീ
മധുശലഭമായി അണയുമിന്ന് പ്രിയനൊരുവൻ തോഴീ
അനുരാഗലോലനായി അഴകിന്റെ തോഴനായി
അരികിൽ വരുന്ന നേരം തിരിനാളമണയും നേരം
കുളിരൂറും മോഹമായ് പുളകിത രാവിൽ
കനവേറും രാഗമായ് പുതുമകളോടെ
വരവായി നിറമോലും അതിസുന്ദര സ്വപ്ന സുരഭില നാളുകൾ
മിഴിയിണയിൽ...മിഴിയിണയിൽ
(മിഴിയിണയിൽ...)

ഹൊയ് ഹൊയ് ഹൊയ് ഹൊയ്....ഹൊയ് ഹൊയ് ഹൊയ്..
ആഹാ ആഹ ആഹ ആഹ
ഒരു മനമായ് ഇനി യുഗങ്ങൾ കഴിഞ്ഞീടും നിങ്ങൾ
പുതുലഹരികളിൽ അലിഞ്ഞു ചേർന്നു തുടിച്ചിടേണം, നിങ്ങൾ
അഹദായ നാഥൻ കരുണയേകി കാത്തിടുവാനായി
ഇരുകരമെടുത്തു ദുവയിരന്നു വിളിക്കയായ് ഞങ്ങൾ
പുതുമാരൻ വന്നു തോഴീ പുളകങ്ങൾ പൂത്തു പോയി
മധുമാസചന്ദ്രലേഖ പൂങ്കാറ്റിലൂയലാടി
ഒരു ജന്മപുണ്യമായ് അലയുകയായ്
പുതു വർണ്ണമോഹമായി വിരിയുകയായ്
ഈ രാവും കുളിർ കാറ്റും
താളമിട്ടൊരു ഒപ്പന പാട്ടുകൾ പാടുന്നു
(മിഴിയിണയിൽ...)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts