പല പല കനവുകൾ (യുവ )
This page was generated on April 28, 2024, 11:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബോബൊ ശശി
ഗാനരചനസുധാംശു
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,രഞ്ജിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:51.

പലപല കനവുകള്‍ കണ്ണില്‍ വിരിയണു നറുമലര്‍ കുരുവികള്‍
പുതുപുതു നിനവുകള്‍ ഉള്ളില്‍ നിറയണു പല വർണ്ണപ്പറവകള്‍
ഇരുട്ടിന്‍ കൂട്ടില്‍ തൂവല്‍ കിളികള്‍ കൊക്കും ചിറകും ചേര്‍ന്നുരുമ്മി
കുറുകുറെ കുറുകിയും കൂടെ പാടിയും
ചിറകടിച്ചുയരുന്നേ.......

ഉള്ളിനുള്ളില്‍ നെഞ്ചിനുള്ളില്‍ കണ്ണിനുള്ളില്‍ കരളിനുള്ളില്‍
പുതുപുതു കനവുകള്‍ തളിരിടും കാലമല്ലോ
രാഗലോലം പ്രണയസാന്ദ്രം
മൌനരാഗം ചടുലതാളം
തമ്മില്‍ തമ്മില്‍ മെയ്യുരുമ്മി
ഒന്നുചേരാന്‍ ദാഹമല്ലോ.....
മൊഴികളില്‍ മധുരമായ് മിഴികളില്‍ വർണ്ണമായ്
സുഖതരപുളകമായ് പുതിയൊരു കാലമായ്
ചിരിയുടെ കുളിര്‍മഴ കരളിനു പുതുമഴ
നവമൊരു നിറമഴ മനസ്സിനു മധുമഴ
ചിനുചിനെ ചിണുങ്ങിയും ഒന്നു പിണങ്ങിയും
ഇണങ്ങണ നേരമായ്.....
കലപില ചിലമ്പിയും തുള്ളിത്തുളുമ്പിയും
നിറയണ പ്രായമായ്.....

കൈകൊടുക്കാനെന്തു രസം...കൈയ്യിൽ കൊള്ളാനെന്തു സുഖം
പെണ്ണിനുള്ളം എന്തു ജാലം എന്തു മറിമായം
ഓ..പ്രണയഗാനം മധുരതരം ഹൃദയരാഗം എന്തു ലയം
കണ്ടുപോയാല്‍ ആളറിഞ്ഞാല്‍ പൂരം പൊടിപൂരം
മൊത്തം പിടിവിട്ടമനസ്സിന്റെ ചപലതയാണല്ലോ..ഈ പ്രേമം
അതു കടിഞ്ഞാണില്‍ കുതറുന്ന പ്രായത്തിന്‍ വേദനയോ..ഈ പ്രേമം
ഇതുപോലൊരു നൊമ്പരമുണ്ടോ
ഇതുപോലൊരു പമ്പരമുണ്ടോ....പ്രേമം....

കോപത്തിരയെ തടയാനായ് പൂവുപോലൊരു മനസ്സുണ്ടു്
സൌഹൃദത്തിന്‍ സ്വര്‍ണ്ണനിമിഷം സ്വര്‍ഗ്ഗസല്ലാപം
പരിഭവത്തിന്‍ മുകില്‍ മറയും കെഞ്ചിമെല്ലെയോരത്തു കിട്ടാന്‍
മന്ത്രമല്ല മായമല്ല കള്ളസന്യാസം
ഇനി വഴിയിലെ വലയുടെ കെണിയതില്‍ വീണാലോ..ഗോവിന്ദ
ഈ പലവഴി ഇടവഴി പെരുവഴിയോടും നാം..അറിയാതെ....
നീരാടിയ മോഹമുണര്‍ന്നു....
അതുകണ്ടൊരു കണ്ണു കുഴഞ്ഞു ...ഓ ഹോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts