വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 02 2013 11:10:18.
ഇന്നും എന്നും പാടിയുറക്കാം ഞാൻ നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ (2) ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ കുഞ്ഞു തൂവലിൽ തൊട്ടു ഞാൻ താരാട്ടിടാം (ഇന്നും എന്നും...) മേലേനിന്നും മഴ പൊഴിഞ്ഞാലും ഏതോ വേനൽ കനലെരിഞ്ഞാലും (2) കണ്ണിലെ കാണാ കമ്പിളിയിൽ എന്റെ കുഞ്ഞിളം തുമ്പികളെ ഞാനുറക്കും ഉണരും വരെ കാവൽനിൽക്കും (ഇന്നും എന്നും...) താഴേമണ്ണിൽ തളർനിഴയാനും കൈകൾകോർത്തീ വഴിനടക്കാനും (2) ചുണ്ടിലെ അക്ഷരപൂക്കളായും നിന്റെ വാരിളം കുമ്പിളിലെ അന്നമായും എന്റെ മരണംവരെ ഞാൻ കൂടെവരും ഇന്നും എന്നും പാടിയുറക്കാം ഞാൻ നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ കുഞ്ഞു തൂവലിൽ തൊട്ടുഞാൻ താരാട്ടിടാം |