സൂര്യതന്ത്രി മീട്ടി (ഓ മൈ ലൌ )
This page was generated on May 16, 2024, 5:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംആര്‍ പി പട്നായിക്ക്
ഗാനരചനദീപക് രാം
ഗായകര്‍അജയ് പേരാമ്പ്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി (കന്നട) ,ജാഹ്നവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:41.

സൂര്യതന്ത്രി മീട്ടി കാറ്റു മെല്ലെ വീശി
പ്രേമസായകം നീ കവർന്നൂ
ദേവകിന്നരാ നീ എന്നെ മീട്ടി നിന്നൂ
നിന്‍ സുഗന്ധം എന്നില്‍ പരന്നൂ
മണ്ണില്‍ നിലാവാം പൂപ്പുഞ്ചിരി
പൊന്മെത്തയോ വിരിച്ചു....
(സൂര്യതന്ത്രി മീട്ടി ...)

ആ മാറത്തു മിന്നും മറുകില്‍ ചായുമ്പൊഴെന്തേ
പൂമുല്ലേ നിന്‍ നെഞ്ചം കളമൊഴികള്‍ പാടുന്നു മെല്ലെ
മാലേയസുഗന്ധം പകരും നീ പ്രേമം അന്ധം
മിഴി മുത്തും കനവില്‍ നീ എൻ കാമദേവനല്ലേ
നിന്‍ പ്രേമലോചനങ്ങള്‍ നീര്‍മണിപ്പൂക്കളായി
മൌനം വസന്ത രാഗമായി..
സ്വര്‍ഗ്ഗമീ മണ്ണിലില്ലേ സ്വര്‍ണ്ണമയൂരമല്ലേ
പുല്‍കിത്തലോടി നീന്തിടാം....
(സൂര്യതന്ത്രി മീട്ടി...)

മൌനാഭിലാഷം ഇതളില്‍ നിന്‍ ചാരുഹാസം
നദിയൊഴുകും വഴിയഴകില്‍ മൊഴി തേടീ രാജഹംസം
ചൊടിയില്‍ രാഗമായ് നീ ചുടു നിശ്വാസങ്ങളേകി
തുയിലുണരും തുടുമിന്നല്‍ മണിമാലയൊന്നു ചാർത്തൂ
നീ കൂടെയില്ലയെങ്കില്‍ വാസന്തമില്ല മണ്ണില്‍
നീയെന്റെ പാതിമെയ് സഖീ...
നീയെന്റെ മോഹമല്ലേ..ജീവന്റെ ജീവനല്ലേ..
ഞാന്‍ നിന്റെ പ്രേമഭിക്ഷുകി....
(സൂര്യതന്ത്രി മീട്ടി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts