മിഴിയിണകളില്‍ (ഔട്ട് സൈഡര്‍ )
This page was generated on May 6, 2024, 8:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസംഗീത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,സായികുമാർ ,വത്സല മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 13:55:03.
 
മിഴിയിണകളിലാലോലം
കണിമലരുകള്‍ക്കാലോലം
ഒന്നു പോലെ ദൈവം തന്ന
പൊന്നിന്‍ കനിയല്ലോ കനവല്ലോ

(മിഴിയിണ )

ഇടറും മനസ്സില്‍ കുളിരിന്‍ കിളി കൊഞ്ചും നാദം തന്നു
ഇരുളിന്‍ വഴിയില്‍ മിഴിവായു്
വിരല്‍ത്തുമ്പില്‍ തളിരായു്
പാദസരങ്ങള്‍ കിലുങ്ങും അഴലകലും താളമായി
ഇരുകോണില്‍ കാഴ്ചകള്‍ കാണും മിഴിചായും മാറിലായു്
ഇലകൊഴിയുംകാലം തൂവല്‍ക്കൂടേകും
ആരാരോ

(മിഴിയിണ )

അലയും മുകിലിന്നൊളിയില്‍ വരവര്‍ണ്ണപ്പട്ടം കാണാന്‍
ഒഴുകും പുഴതന്‍ അലയില്‍ കളിയോടം തുഴയാം
തളിര്‍ വീശും കാറ്റേ നീയും പനിനീരായരികേ
പൊന്‍വെയിലേ ഇനിയും വരുമോ നിഴലാട്ടമാടുവാന്‍
ഇലകൊഴിയുംകാലം തൂവല്‍ക്കൂടേകും
ആരാരോ

(മിഴിയിണ ) (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts