മുകുന്ദന്റെ വേഷം കെട്ടും (മാന്ത്രികന്‍ )
This page was generated on May 17, 2024, 10:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:48:23.

മുകുന്ദന്റെ വേഷം കെട്ടും മായക്കാരാ
നടക്കില്ല നിന്റെ കൈതവം നിന്റെ കൈതവം
വലിച്ചിന്നു കീറും ഞങ്ങൾ നാട്യക്കാരാ
വലയ്ക്കുന്ന നിന്റെ പൊയ്മുഖം ഇതു നിന്റെ പൊയ്മുഖം
പ്രണയിച്ചു പോയാൽ പെണ്ണുങ്ങൾ കാണും
പ്രിയതമന്മാരിൽ മുകുന്ദന്റെ രൂപം
നിനക്കുണ്ട് സ്നേഹം സഖി രാധികേ
അതാണിത്ര കോപം ആരാധികേ
മധുരയിൽ വിളങ്ങുന്ന മുകുന്ദാ നീ മനസ്സിനെ നയിക്കണം ജയിക്കാൻ
സകലതും അറിയുന്ന ഭഗവാൻ തന്നെ നിനയ്ക്കണം കുരുക്കുകൾ അഴിക്കാൻ
മുകുന്ദന്റെ വേഷം കെട്ടും മായക്കാരാ
നടക്കില്ല നിന്റെ കൈതവം ആഹാ നിന്റെ കൈതവം

ഗോകുലം തന്നിലെ മണ്ണും തിന്നും ബാലകൻ
ലാലാലാലാ ലാലലാ
തിന്നിടും മണ്ണവൻ കണ്ണൻ മണ്ണിൻ നായകൻ
കണ്ണൻ മണ്ണിൻ നായകൻ
നല്ല വെണ്ണ പാലുമുറ തൈരെല്ലാം കട്ടു കേശവൻ
കള്ളനെന്നു ചൊല്ലി അവനുടെ കണ്ണിൻ മണിയാം സുന്ദരൻ
ആയർപ്പെണ്ണിൻ തുകിൽ കവരാനായ് എത്തും പയ്യൻ കുളിക്കടവോരം
ആയർപ്പെണ്ണിൻ തുകിൽ കവരാനായ് എത്തും പയ്യൻ കുളിക്കടവോരം
കൗരവൻ തുകിലഴിച്ചെടുക്കും പെണ്ണിൽ തുകിൽ കൊണ്ടു തുണച്ചതും ഭഗവാൻ
മുകുന്ദന്റെ വേഷം കെട്ടും മായക്കാരാ
നടക്കില്ല നിന്റെ കൈതവം ആഹാ നിന്റെ കൈതവം

രാധയെ ഏറേ നാൾ കണ്ണീരൂട്ടി മാധവൻ
ലാലാലാലാ ലാലലാ
എങ്കിലും നാരിമാർ ആരാധിക്കും വല്ലഭൻ
ആരാധിക്കും വല്ലഭൻ
പേരുദോഷമൂരിലനവധി കേൾപ്പിച്ചില്ലേ യാദവൻ
മാരി പെയ്ത നാളിൽ ഗിരി കുടയാക്കി ഗീതാ ഗായകൻ
ആണായ് പിറന്നവരെല്ലാർക്കും കണ്ണൻ വേഷം ഹരമാവേശം
ആണായ് പിറന്നവരെല്ലാർക്കും കണ്ണൻ വേഷം ഹരമാവേശം
ഇരുട്ടിന്റെ നിറമുള്ളോരുടലിൽ കണ്ണൻ അവൻ തന്നെ വെളിച്ചത്തിൻ നിറവ്
(മുകുന്ദന്റെ വേഷം കെട്ടും..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts