കാലങ്ങൾ (റെഡ് അലര്‍ട്ട് )
This page was generated on April 28, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആര്‍ ബി ദേവ്
ഗാനരചനഅനില്‍ ചേര്‍ത്തല
ഗായകര്‍ഹരിദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 09:22:09.

കാലങ്ങള്‍ കടഞ്ഞെടുക്കാം
കോലങ്ങള്‍ മെനഞ്ഞെടുക്കാം
തീരങ്ങള്‍ കവര്‍ന്നെടുക്കാം
റെഡ് അലര്‍ട്ട്.......
ഈണങ്ങള്‍ പകര്‍ന്നെടുക്കാം
ഈ മണ്ണില്‍ നിറം കൊടുക്കാം
തീക്കണ്ണില്‍ തിരി കൊളുത്താം
റെഡ് അലര്‍ട്ട്....
ഇതു വേഷങ്ങള്‍....പല വേഗങ്ങള്‍
ചില താളങ്ങള്‍...പല രാഗങ്ങള്‍...
ഇതു മോഹങ്ങള്‍...
ഇതളിട്ടു പായുന്നു ദൂരമോ ദൂരെയോ..
ഓഹോ പാളമോ...നീളെയോ...
റെഡ് അലര്‍ട്ട്....റെഡ് അലര്‍ട്ട്....
ഹോ...റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്...(2)

തേടുന്നു..കാണാനൊന്നും കാണില്ലാ...
നേടുന്നു..നേടാനൊന്നും നേടില്ലാ....
പാടുന്നു..കണ്ണീരൊന്നും പാടില്ലാ....
നേരുന്നു..നേരായൊന്നും നേടില്ലാ...
ഇരുളിന്റെ പൊരുള്‍ നീളും വഴിയല്ലയോ...
പകലിന്റെ പലതാള ഗതിയല്ലയോ....
മനതാരില്‍ നിറയുന്ന നിണമല്ലയോ..
ഇതു കാലം ഉരുളുന്ന രഥമല്ലയോ....
ഈണങ്ങള്‍ മൂളും ദൂരങ്ങള്‍ താണ്ടും
ഈ കനിവെന്നും കണ്ണീരല്ലേ....
റെഡ് അലര്‍ട്ട്....റെഡ് അലര്‍ട്ട്....
ഹോ...റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്...(2)

മായുന്നു മിന്നാരങ്ങള്‍ മായുന്നു
ഏതേതോ തീരം ദൂരെ കാണുന്നു
താരാട്ടു ചുണ്ടോടൊട്ടി തേങ്ങുന്നു
ആരാരോ നെഞ്ചോ വിങ്ങി കേഴുന്നു
നാഗങ്ങള്‍ ഇഴയുന്ന തിരയല്ലയോ..
താളങ്ങള്‍ തെരുവിന്റെ തുടിയല്ലയോ...
പൊലിയുന്ന പൂവിന്റെ പകലല്ലയോ..
പലകാലനിറവിന്റെ മധുവല്ലയോ...
രാഗങ്ങള്‍ മൂളും തീരങ്ങള്‍ തേടും
കനിവെന്നും കണ്ണീരല്ലേ....
റെഡ് അലര്‍ട്ട്....റെഡ് അലര്‍ട്ട്....
ഹോ...റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts