പിരിയാന്‍ നിനക്കായോ (സ്നേഹിച്ചിരുന്നെങ്കില്‍ )
This page was generated on June 2, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഉണ്ണിരാജ് മുരിയാട്
ഗാനരചനഗിരീശന്‍ കാളത്ത്
ഗായകര്‍ഷിബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2012 03:43:44.

ആ....ആ....ആ....
പിരിയാന്‍ നിനക്കായെന്നോ...
പ്രിയസഖി നീ...പിരിയുകയായിരുന്നോ...
സദയം പിരിയുകയായിരുന്നോ...
(പിരിയാന്‍....)

തനിച്ചിരുന്നാല്‍ സ്വപ്നം കാണുമ്പോള്‍
കിനിയും കരളില്‍ കുളിരായ് നീ....
തനിച്ചിരുന്നാല്‍ സ്വപ്നം കാണുമ്പോള്‍
കിനിയും കരളില്‍ കുളിരായ് നീ....
അകലാന്‍...കഴിയില്ലല്ലോ...
അഴകേ നിന്‍ ഹൃദയവുമായ്‌....
അകലാന്‍...കഴിയില്ലല്ലോ...
അഴകേ നിന്‍ ഹൃദയവുമായ്‌....
വിണ്ണില്‍ വീണ്ടും താരകങ്ങള്‍
കണ്ണു ചിമ്മും ശരത്ക്കാലം
വിണ്ണില്‍ വീണ്ടും താരകങ്ങള്‍
കണ്ണു ചിമ്മും ശരത്ക്കാലം
ഇന്നിനി നാം മറക്കുവാനാകില്ലല്ലോ...
പിരിയാന്‍ നിനക്കായെന്നോ...
പ്രിയസഖി നീ...പിരിയുകയായിരുന്നോ...
സദയം പിരിയുകയായിരുന്നോ...

മന്ദസ്മിതങ്ങള്‍ മലരുകളായ്
മനസ്സിന്‍ വനിയില്‍ വിടരുമ്പോള്‍...
മന്ദസ്മിതങ്ങള്‍ മലരുകളായ്
മനസ്സിന്‍ വനിയില്‍ വിടരുമ്പോള്‍...
ഹൃദയം ഹൃദയങ്ങളില്‍
പ്രണയം പകര്‍ന്നീടുമ്പോള്‍...
ഹൃദയം ഹൃദയങ്ങളില്‍
പ്രണയം പകര്‍ന്നീടുമ്പോള്‍...
വര്‍ണ്ണം തൂകും ചിറകുമായ്
വെള്ളിമേഘത്തേരിറങ്ങി...
വര്‍ണ്ണം തൂകും ചിറകുമായ്
വെള്ളിമേഘത്തേരിറങ്ങി...
വന്നിടുമാ സുദിനങ്ങള്‍
നമ്മള്‍ക്കാകില്ലേ.....
പിരിയാന്‍ നിനക്കായെന്നോ...
പ്രിയസഖി നീ...പിരിയുകയായിരുന്നോ...
സദയം പിരിയുകയായിരുന്നോ...
ഉം...ഉം...ഉം...ഉം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts