സമ്മാനം (എന്‍‌ട്രി )
This page was generated on May 17, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമെജോ ജോസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിനോദ് വർമ്മ ,ക്രിസ്റ്റിൻ ജോസ് ,മെജോ ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2012 07:15:29.

സമ്മാനം ഓടി നേടണോ..
പുലിയാട്ടം ആടി നേടണോ...
കുരുക്കാക്കി കൂലി വാങ്ങണോ...
ഗുലുമാല്‍ ഈ ലോക ജീവിതം...
മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേരു്...ഉയരും തേരു്...
നേരേ പോരൂ...വേഗം പോരൂ...
സ്വപ്നം പോലെ പായും തേരില്‍
കാണാം....കളികളാടാം....
വാനോലിയുടെ അലയുടെ നാടകം....
പൂ വിതറിയ മഴയുടെ കോലകം...
(സമ്മാനം....)

മലയുടെ തൊടുകുറി അവിടൊരു ചെറുതിരി
ദൂരെ...കനവു പോലവേ....
കെണി വരും ഇടവഴി...പട വരും നെടുവഴി
നാമീ...പടവു താണ്ടുമോ...
നാമൊരു സ്വരജതി പാടണോ...
നാള്‍ വരും അതുവരെ കാക്കണോ....
മാന്മിഴിയഴകിനെ കാണണോ...
ഒഴുകിവായോ......

മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേരു്...ഉയരും തേരു്...
നേരേ പോരൂ...വേഗം പോരൂ...
സ്വപ്നം പോലെ പായും തേരില്‍
കാണാം....കളികളാടാം....

ഒരു മൊഴി കുറുമൊഴി..അതിനൊരു മറുപടി
കാതില്‍ തഴുകി ആടുമോ..
പുതിയൊരു പടയണി....
അതിലൊരു കൊലവെറി
പോരില്‍ പുതുമ കാട്ടുമോ...
നാമൊരു സ്വരജതി പാടണോ...
നാള്‍ വരും അതുവരെ കാക്കണോ....
മാന്മിഴിയഴകിനെ കാണണോ...
ഒഴുകിവായോ......

മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേരു്...ഉയരും തേരു്...
നേരേ പോരൂ...വേഗം പോരൂ...
സ്വപ്നം പോലെ പായും തേരില്‍
കാണാം....കളികളാടാം....
വാനോലിയുടെ അലയുടെ നാടകം....
പൂ വിതറിയ മഴയുടെ കോലകം...
(സമ്മാനം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts