വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 10 2013 16:51:07.
മുകിലേ...അനാദിയായ് പൊഴിയൂ...നിതാന്തമായ്... കിനിയും വിഷാദമായി പടരും...വിലാപമായി ചിരിയായ്...പ്രശാന്തിയായി രതിയായ്...വിരാഗമായി.. പലതായ്.....പലതായ്.. മുകിലേ...അനാദിയായ് പൊഴിയൂ ....നിതാന്തമായ്... ഉൾക്കനലുകളില്‍ വീഴുവതെന്തോ സ്മൃതിയോ...മിഴിനീര് മഴയോ... നീൾവിരലുകളാല് തഴുകുവതാരോ.. മൃതിയോ...ജനി തന് നനവോ.... തുടരൂ ഗാനാലാപം... പറയാ മൊഴി തന് ഹാരം... ഒരു മിന്നല്‍ക്കൊടി തെന്നും മിഴി ചിന്നും ചാരെ പലകാലം അതിനോളം മനമോർക്കാനായ്... മുകിലേ...അനാദിയായ് പൊഴിയൂ ....നിതാന്തമായ്... ഈ നഗരത്തിന് വീഥികളേതോ മഴ തന് അഴികള്‍ക്കുള്ളില്‍ രാവൊരു മായാ മരുഭൂമിയിലെ ഇരുളിന് കാരാഗാരം... ചൊരിയൂ ആത്മാലാപം... അറിയാക്കഥതന്‍ സാരം ചില താരം ഒളി വീശും ചിരി തൂകും ദൂരെ ചില നേരം തിരി നീട്ടും വഴികാണാനായ്.... മുകിലേ...അനാദിയായ് പൊഴിയൂ....നിതാന്തമായ്... |