മിഴിയാലെ ചൊല്ലീ (ഒമേഗ.exe )
This page was generated on May 21, 2024, 12:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:46:58.

മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം
വിരലാലെ നുള്ളീ നീ...നിറകുങ്കുമം
ഇളമഞ്ഞിലാകെ മുങ്ങി
നനവാര്‍ന്നു നില്‍ക്കും രാത്രി
പനിനീർ‌ നിലാവാല്‍ നമ്മെ തഴുകുന്നിതാ....
മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം
വിരലാലെ നുള്ളീ നീ...നിറകുങ്കുമം...

ഇടകലരും ഇതളിതളായി..
പ്രണയമഴ പൊഴിയുകയായി
ശലഭങ്ങളും...നനയുന്നിതാ...
വെറുതെയൊരു കുസൃതിയുമായി
മൊഴിയിലൊരു കവിതയുമായി
മഴനൂലിനാല്‍ കുളിരുന്നു നീ...
ചിരകിലെന്‍ മാടപ്രാവേ...
കരുതുമോ പൊന്നില്‍ തീര്‍ക്കും
പ്രിയനേകിടാനായ് മാത്രം
അണിമോതിരം....ഓഹോ...ഹോ
മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം
വിരലാലെ നുള്ളീ നീ...നിറകുങ്കുമം...

നിഴല്‍പടരും ഇരുകവിള്‍ നോക്കി
നഖമെഴുതും ഒരുവരി കാവ്യം
ഇളമാറിലും തെളിയുന്നിതാ...
തൊടുകുറിയിൽ ഒരു വര മാഞ്ഞു
പുണരുവതിനൊരു ഞൊടി ചാഞ്ഞു
മഴമുല്ലയും മിഴി മൂടിയോ...
നിറുകയില്‍ ഞാനിന്നേകാം
ഇളമുളം തേനാല്‍ തീര്‍ക്കും
ഇനി ഓർത്തിടാനായ് മാത്രം
ഒരു ചുംബനം...അഹാ...ഹാ...
(മിഴിയാലെ ചൊല്ലീ ഞാന്‍.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts