കണ്മണിയേ നിൻ കൺ‌കൾ (കുന്താപുര )
This page was generated on May 17, 2024, 7:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംടി കെ വിമല്‍
ഗാനരചനടി കെ വിമല്‍
ഗായകര്‍രഞ്ജിൻ രാജ് വർമ്മ ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിയോൺ ജെമിനി
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2013 05:12:48.

കണ്മണിയേ നിൻ കൺ‌കൾ
അതിലെന്തൊരു സന്തോഷം
അതു കണ്ടു കൊതിച്ചെൻ ഉള്ളിൽ
നിന്നൊരു തിരിനാളം...
എൻ പ്രിയനേ നിൻ മൊഴികൾ
അതു കേൾക്കാനെന്തു രസം
അതു കേട്ടുകഴിഞ്ഞാലെന്റെ
ഉള്ളിൽ പുലർകാലം...

മിഴിമുനകളിലെന്തൊരു നാണം
കവിളിണകളിലെന്തൊരു ചന്തം
കഥയെഴുതിയ നിൻ തിരുമിഴികൾ
ഇനി എൻ സ്വന്തം....
കളി ചൊല്ലും നിന്റെ നാദം
കവിളത്തു തലോടും താളം
പതിയെന്നെ പുണരും കൈകൾ
ഇനി എൻ സ്വന്തം....
ഇളം കാറ്റിൽ ഈ വെയിലിൽ
നീ എന്റെ കൂടെ വാ...
ഈ പൂവിൻ താഴ്വരയിൽ
നീ എന്നെ തഴുകാൻ വാ...
(കണ്മണിയേ....)

ഒഴുകിവരും കാറ്റിൽ പ്രണയം
തഴുകിവരും പാട്ടിൽ പ്രണയം
നീ മൊഴിയും വാക്കിൽ പ്രണയം
ഇനി എൻ സ്വന്തം....
മറുമൊഴിയായ് ചൊല്ലും വാക്കിൽ
ചെറുകണ്ണാൽ നോക്കും നോക്കിൽ
പതിയേ നീ തരുമീ പ്രണയം
ഇനി എൻ സ്വന്തം....
പൂ പൂക്കും താഴ്വരയിൽ
നാം ഒന്നാകും നേരം
ഇളം കാറ്റായ് ഒരു വെയിലായ്
പ്രണയം തഴുകുന്നു...
(കണ്മണിയേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts