കനകസിംഹാസനം (മഹാത്മ അയ്യങ്കാളി )
This page was generated on May 18, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിജയ്‌ കൃഷ്ണ
ഗാനരചനവിജയ ,കൃഷ്ണലേഖ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2013 10:39:00.

കനകസിംഹാസനം...കിനാവു കാണും
ഒരു കനിവറ്റ സാമ്രാജ്യമോഹികളേ...(2)
കഴുവിലേറ്റിക്കും...കളവും ചതിയും ആയുധമാക്കി
നിങ്ങൾ ഞങ്ങളെ കരുവാക്കി
കനകസിംഹാസനം...കിനാവു കാണും
ഒരു കനിവറ്റ സാമ്രാജ്യമോഹികളേ....

വെള്ളയെ കറുപ്പാക്കി മാറ്റിടും നിങ്ങൾ
നിങ്ങൾതൻ സ്വൈരവിഹാരങ്ങൾക്കായ്...(2)
മണ്ണിന്റെ മക്കളെ ബലികൊടുത്തീടുന്നു
ജാതിമതമെന്ന തീജ്വാലയിൽ...(2)
ജ്ഞാനികളെപ്പോലും അജ്ഞാനികളാക്കി
അധ്വാനികളെ നിങ്ങൾ അവർണ്ണരാക്കി..(2)
അവരുടെ വിയർപ്പിൻ സ്വാദാൽ നിങ്ങൾ
അവരുടെ കുടിലുകൾ മൺകട്ടകളാക്കി...
അവരുടെ വിയർപ്പിൻ സ്വാദാൽ നിങ്ങൾ
അവരുടെ കുടിലുകൾ മൺകട്ടകളാക്കി...

കുടിലത മാത്രം ആയുധമാക്കിയ
ചടുല സവർണ്ണ സാമ്രാജ്യത്വമീ
ഇടറിയ കൈകളിൽ വാളുകളേന്തി
പടപൊരുതുകയായ് നിങ്ങൾക്കെതിരേ...(4)
ഞങ്ങളിൽ ഞങ്ങളെ ആയുധമാക്കിയ
ജനദ്രോഹികളാം നിങ്ങളെ
തിരിച്ചറിഞ്ഞിടുന്നിതാ ഞങ്ങൾ....
തിരിച്ചറിഞ്ഞിടുന്നിതാ ഞങ്ങൾ....

നിങ്ങൾക്കെതിരേ പട പൊരുതീടാൻ
പടനായകനായ്‌ കാലത്തിൻ
കൈകളിൽ വിപ്ലവനായകൻ
കൈയും മെയ്യും ഒരുക്കുകയായ്...

നിങ്ങൾക്കെതിരേ പട പൊരുതീടാൻ
പടനായകനായ്‌ കാലത്തിൻ
കൈകളിൽ അയ്യങ്കാളി തൻ
കൈയും മെയ്യും ഒരുങ്ങുകയായ്...
കൈകളിൽ അയ്യങ്കാളി തൻ
കൈയും മെയ്യും ഒരുങ്ങുകയായ്...
കൈയും മെയ്യും ഒരുങ്ങുകയായ്....(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts