അങ്ങനെയാണു (ഒളിപ്പോര് )
This page was generated on May 18, 2024, 4:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോഫി ചിറയത്ത്
ഗാനരചനപി എൻ ഗോപീകൃഷ്ണൻ
ഗായകര്‍ഫഹദ് ഫാസില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:14:15.

അങ്ങനെയാണു് നഗരത്തിൽ നിന്നു ഞാൻ
അറ്റുപോയതു്...
ഇപ്പോൾ ഈ ഇരിക്കുന്ന പൂച്ചയുമായും
ആ ഇരിക്കുന്ന കാക്കയുമായും
മ്യാവൂ ഭാഷയിലും കാകാ ഭാഷയിലും
കുശലം ചോദിക്കുന്നു...
കുശലം ചോദിക്കുന്നു...

പൂക്കളോടു ഗന്ധഭാഷയിൽ പറയുന്നു
മണ്ണിന്റെ മൗനഭാഷണം കേൾക്കുന്നു
കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു്
മനസ്സു തുടിക്കുന്നു...
കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു്
മനസ്സു തുടിക്കുന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts