വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ചെമ്മനം ചാക്കോ |
ഗായകര്‍ | സി ഒ ആന്റോ ,സെല്‍മ ജോര്‍ജ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 20 2020 16:15:14.
ഹാലേലൂയ ഹല്ലേലൂയ ദൈവത്തിനു സ്തോത്രം ഹാലേലൂയ ഹല്ലേലൂയ ദൈവത്തിനു സ്തോത്രം ഹാലേലൂയ ഹല്ലേലൂയ മോളിക്കുട്ടിമോളേ താലികെട്ടിന് താളംമേളം തിത്തിനംതിന്താരോ (2) ഏദനിലെ പഴംതിന്ന കഥ വെറും സൂത്രം മോളിയുടെ നാണം വെറും ഭാവനയില്‍ മാത്രം പെണ്ണിന് കണ്ണിനുള്ളില്‍ സൗദിക്കാരന് ജോര്‍ജ്കുട്ടി മാത്രം കരളിനുള്ളില് മണിയറ മധുരങ്ങള്‍ മാത്രം (2) വീടുവെച്ചു കൂടുവെച്ചു മൂത്തമകള്‍ മോളി കൂട്ടിനൊരു മാരനെയും കണ്ടുവെച്ചു കള്ളി ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാന് ചാച്ചന് ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാന് ചാച്ചന് (2) അക്കരെപ്പോയി കാശുവാരും പൊന്നുവാരും മക്കള്‍ സ്വര്‍ഗമാക്കും നാളിനുള്ളില്‍ മുല്ലമറ്റം ഗ്രാമം വിസ്ക്കിയില് തുടിച്ചുനീന്തും കുഞ്ഞവറാന് ചാച്ചന് വീഡിയോയും കണ്ടിരിക്കും മാളികക്കു മോളില് (2) യാത്ര യാത്ര സമയത്തിന് തേരുരുളും യാത്ര രാത്രിയിലും മണാളനെ തേടിയുള്ള യാത്ര നിദ്ര വന്നു പുണര്ന്നിട്ടും നിലക്കാത്ത യാത്ര നിദ്ര വന്നു പുണര്ന്നിട്ടും നിലക്കാത്ത യാത്ര (2) ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് മാലയോഗം മംഗളയോഗം മോളിക്കുട്ടിമോളേ താലികെട്ടിന് താളംമേളം തിത്തിനംതിന്താരോ (3) |