കാമിനീമണി സഖി (സ്വപാനം )
This page was generated on May 18, 2024, 10:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍മീര റാം മോഹൻ ,കല്യാണി മേനോന്‍
രാഗംപൂർവ്വി കാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2013 12:20:28.

കാമിനീമണി സഖീ താവക മുഖമിന്നു
കാമം സ്വിന്നമായതെന്തേ വദ...(2)
താമര സ ബാന്ധവ കിരണമേറ്റു വദനം
താന്തമായ് നിതാന്തം....
തരുണമൃഗനയനേ തവ ലോചനയുഗളം
അരുണതരമായതെന്തേ...ഹന്ത
തരുണീ തവ ദയിതവചനോദിത കോപേന
പരമരുണമായിന്നു...

നീലവാരിദ നിഭമാകും തവ കുന്തളം
ബാലേ ലുളിതമായതെന്തേ...വദ...(2)
നവ മലയമാരുത ചലനമതു കൊണ്ടത്രേ
ചാലേ ലുളിതമായിന്നു.....

കുങ്കുമപങ്കിലമഴിവാനെന്തു കാരണം
കോകിലവാണി തവ കേൾക്ക...
പങ്കജാക്ഷി സാമ്പ്രതം ഉത്തരീയകർ‌ഷണാൽ
പരിചോടഴിഞ്ഞതഹോ....

മേനി വാടുവാനെന്തുമൂലമെന്നു പറക...
യാനാ യാനത്താലത്രേ ബത...
മാനിനീ നീ ചൊന്നതെല്ലാം സത്യം
ഇനിയും മമ വാചം ശൃണു കിമപി...

സരസനാം ശ്രീപത്മനാഭനോടു സഹ
സംഭോഗമതിലെന്നിയേ...ഇപ്പോൾ
വരതനു തവാധര ക്ഷതമായതെങ്ങനെ
നിരുപമാത്ഭുതതരാംഗീ....
നിരുപമാത്ഭുതതരാംഗീ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts