മനസ്സറിയാതെ (പുരാവസ്തു)
This page was generated on April 28, 2024, 5:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഡോ എം എസ് മഹേന്ദ്രകുമാര്‍
ഗാനരചനഡോ എം എസ് മഹേന്ദ്രകുമാര്‍
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:40:53.

മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ...
വെറുതേ പരിഭവമരുതേ...
മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ...
വെറുതേ പരിഭവമരുതേ...
മനസ്സറിയാതെ കഥയറിയാതെ...

പനിനീർപ്പൂവുകൾ മാറോടണയ്ക്കുമ്പോൾ
വിരലുകൾ നോവാതെ പരിഭവം പറയാതെ
ആ നല്ല നാളുകൾ ഓർമ്മയില്ലേ...
(പനിനീർപ്പൂവുകൾ...)
നിനവുകളൊക്കെയും മിഴിനീരിലലിയും
ഹൃദയസ്പന്ദങ്ങൾ ശ്രുതിചേരുമ്പോൾ..(2)
മനസ്സറിയാതെ കഥയറിയാതെ
വെറുതേ പരിഭവമരുതേ...
വെറുതേ പരിഭവമരുതേ...
മനസ്സറിയാതെ കഥയറിയാതെ...

ഓർമ്മകൾക്കപ്പുറം ഏതോ പുരാവൃത്ത-
പ്പൊരുളറിയാനുള്ള യാത്രയിലെന്നോ...
പരിഭവംപറയാതെ നീ വന്നു
(ഓർമ്മകൾക്കപ്പുറം...)
നിന്റെ മനസ്സിലെ ഓരോ പ്രതീക്ഷയും
അറിയുന്നു ഞാൻ പതിവായി..(2)
(മനസ്സറിയാതെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts