വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | മെജോ ജോസഫ് |
ഗാനരചന | റഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ |
ഗായകര്‍ | നിവാസ് രഘുനാഥൻ ,കൗശിക് മേനോന്‍ ,അല ബാലൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 22 2014 04:01:59.
ഒരു മൊഴി മിണ്ടാതെ പ്രണയം ഒളിമിഴിയൊന്നാകെ പ്രണയം ഒന്നു കാണാതെയും ഒന്നു കേൾക്കാതെയും ഒന്നിൽ ഒന്നായിത്തീരുന്നതീ കൗതുകം... ദൂരെയാകുമ്പോഴും ദൂരം മായുമ്പോഴും നെഞ്ചു് നെഞ്ചോടുചേരുന്ന സ്വപ്നോദയം... ഒരു മൊഴി മിണ്ടാതെ പ്രണയം ഒളിമിഴിയൊന്നാകെ പ്രണയം.... വിരിയാൻനേരം ഉഷസ്സിന്റെ തൂവൽ വിതറും പോലാണനുരാഗം... കൊഴിഞ്ഞാൽപ്പിന്നെ നിനവിന്റെ കോണിൽ കനലായ് നീറും അനുരാഗം... അഴകെഴുമാഴത്തിൽ തുടങ്ങും... വലിയൊരു കണ്ണീരായ് ഒടുങ്ങും... നോവു തോരാതെയും മോദമേകാതെയും നല്ല ജന്മങ്ങൾ പാഴാക്കുമീ വിസ്മയം... നേരമില്ലാതെയും കാലം ഓർക്കാതെയും പ്രേമമാശിക്കും ആത്മാവു് ഭ്രാന്താലയം... ഒരു മൊഴി മിണ്ടാതെ പ്രണയം ഒളിമിഴിയൊന്നാകെ പ്രണയം.... പ്രണയമിതെന്നെന്നും വെറുതെയരങ്ങേറും വിധിയുടെ വിരസമാം നാടകം കളിചിരിമൗനത്തിൽ കനകനിറം തോന്നും അഴലിന്റെ ആരോഹണം... പുഞ്ചിരിപ്പൂക്കളിൽ തേന്മൊഴിത്തുള്ളിയിൽ നേർത്ത നോവിൻ വിഷം തൂകും ഈ ഉന്മദം ശൂന്യമാം മാത്രതൻ താന്തമാം ഓർമ്മകൾ പ്രേമം ഊറുന്ന വാഴ്‌വിന്റെ തേരാളികൾ...ആ..ആ... ഒരു മൊഴി മിണ്ടാതെ പ്രണയം ഒളിമിഴിയൊന്നാകെ പ്രണയം...... |