മൌനമാം വീണയിൽ (ലൗ ലാന്റ് )
This page was generated on May 19, 2024, 4:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസജീവ് മംഗലത്ത്
ഗാനരചനഎം ഹാജാമൊയിനു
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2014 06:05:27.

ആ...ആ...ആ...ആ...
മൗനമാം വീണയിൽ അറിയാതുതിരുന്ന
മധുരസംഗീതമാണു് പ്രണയം...(2)
മധുരിക്കും ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന
ഹൃദയത്തിൻ താളമാണു് പ്രണയം...

ഹൃദയാക്ഷരങ്ങളിൽ ചാലിച്ചെഴുതുന്ന
കവിതകളാണെന്നും പ്രണയം...
കവിതകളാണെന്നും പ്രണയം.....
(ഹൃദയാക്ഷരങ്ങളിൽ...)
ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന
ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന...
സ്നേഹത്തിൻ പൂവാണു് പ്രണയം..
സ്നേഹത്തിൻ പൂവാണു് പ്രണയം....
ആ...ആ...ആ...ആ...

എത്ര മറന്നാലും എവിടെ മറഞ്ഞാലും
നിഴലായ് വന്നിടും പ്രണയം..
നിഴലായ് വന്നിടും പ്രണയം......
(എത്ര മറന്നാലും...)
ഒരിക്കലും മരിക്കാത്ത ഓർമ്മകളായെന്നും
ഒരിക്കലും മരിക്കാത്ത ഓർമ്മകളായെന്നും...
ജീവിച്ചിരിക്കുമാ പ്രണയം
ജീവിച്ചിരിക്കുമാ പ്രണയം...
ആ...ആ...ആ...ആ...
ഒടുവിലൊരു തേങ്ങലായ് സ്വന്തം ചിതയ്ക്കുള്ളിൽ
എരിഞ്ഞടങ്ങുമാ പ്രണയം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts