വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനുരാധ ,കെ പി ഉമ്മർ ,എം ജി സോമന്‍ ,ടി ജി രവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 21 2014 09:46:33.
കണ്ണിൽ കാമന്റെ തെയ്യം കളി ചുണ്ടിൽ ശൃംഗാര കള്ളച്ചിരി...(2) മനസ്സിലെ...ഉം നനന നാ... മനസ്സിലെ മഞ്ചാടിക്കാടുകളിൽ മംഗള തുമ്പികൾക്കു് മാരകേളി... മാരകേളി... കണ്ണിൽ കാമന്റെ തെയ്യം കളി ചുണ്ടിൽ ശൃംഗാര കള്ളച്ചിരി... രാവിൽ..നീലവർണ്ണകാടുണർന്നല്ലോ... ചേലിൽ...തേൻവിരുന്നിൻ നേരമായല്ലോ...(2) ഇതൾചൂടി നിന്നല്ലോ...മലർമഞ്ചൽ തന്നല്ലോ ഈ പെണ്‍കിടാവിൽ പൂത്തുനിന്ന ദാഹം രതിമന്ത്രങ്ങൾ മദഗന്ധങ്ങൾ അകതാരിൽ... (കണ്ണിൽ കാമന്റെ....) പ്രായം...മേനിയാകെ ചൂടു നൽകുന്നൂ... നാണം..പൂവുപോലെ വാടി വീഴുന്നൂ...(2) മലരമ്പു പെയ്തല്ലോ...നിറമാറുലഞ്ഞല്ലോ... ഇനി എൻകിനാവിൽ രാസലീലാമേളം... ഇടനെഞ്ചാകെ ഇളം മെയ്യാകെ മണിനാഗം... (കണ്ണിൽ കാമന്റെ....) |