മഴവില്‍ തുണ്ടുപോലെ (ഞങ്ങളുടെ വീട്ടിലെ അതിഥികൾ )
This page was generated on May 22, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സനൂപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2015 11:39:11.
മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാ
വെറുതെ വീണുമായും ദിനങ്ങള്‍ തന്‍ പൂവാടിയില്‍
മണ്ണിന്‍ മൌനമോ വിണ്ണിന്‍ ഗാനമായ്‌
വന്നു വേനലില്‍ ചിന്നും പൂമാരിയായ്‌
ഈ വയല്‍ക്കരെ വെണ്‍പ്രാവ്‌ പോലവേ
ഓര്‍മ്മകള്‍ പിന്നെയും വന്നുവോ
ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേ
(മഴവില്‍ തുണ്ടുപോലെ..)

ഈ മയില്‍പ്പീലികള്‍ പൂവെയില്‍ കാണുവാന്‍
ആയിരം കണ്ണുമായ് നിന്നുവോ
നാണം നിന്‍ കണ്ണില്‍ മിന്നുമ്പോള്‍
എന്നുള്ളില്‍ ചിന്നുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍
കാലം പൊന്‍നൂലില്‍ കോര്‍ത്തതാണല്ലോ ജീവതാളമായ്‌
ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേ
(മഴവില്‍ തുണ്ടുപോലെ..)

എന്നിലും നിന്നിലും പിന്നെയീ മാരിയില്‍
തൂമയായ്‌ താരുകള്‍ പൂക്കയായ്‌
ഓളം എന്‍ കാലില്‍ തെന്നുമ്പോള്‍
ഞാന്‍ നിന്നില്‍ ചായുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍
വീണ്ടും വാസന്തം ശ്രീ വിടര്‍ന്നാടി പാടി പൂങ്കുയില്‍
ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേ
(മഴവില്‍ തുണ്ടുപോലെ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts