ചന്ദനക്കൂട്ടിലെ മൈനേ (ഹൃദ്യം )
This page was generated on May 9, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജീവ് രമേഷ്
ഗാനരചനഎം ജയചന്ദ്രൻ നായർ
ഗായകര്‍അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2015 12:13:12.

ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ..(2)
ആരോടും മിണ്ടാതെ ആതിര രാവിലെൻ നെഞ്ചിലുറങ്ങാൻ വാ
നെഞ്ചിൽ ഉറങ്ങാൻ വാ....
ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ....

ആദ്യത്തെ രാവിൽ അനുരാഗത്തേരേറി ആനന്ദനൃത്തമാടി...(2)
പിന്നെ ആരും കാണാതെ പാതിരാക്കാറ്റായി മണിയറപൂകി വായോ
ചുംബനം നൽകിടാം ഞാൻ
മൃദു ചുംബനം നൽകിടാം ഞാൻ....
ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ...

നിർവൃതി പൂക്കുമാ പാതിരാത്തെന്നലിൽ നാണം കുണുങ്ങി നിന്നു...(2)
നീ നാണിച്ചുറങ്ങുമാ നർത്തനരൂപത്തിൽ മെല്ലെ തഴുകിടുമോ
ചുംബനം നൽകിടാം ഞാൻ
മൃദു ചുംബനം നൽകിടാം ഞാൻ....
ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ..(2)
ആരോടും മിണ്ടാതെ ആതിര രാവിലെൻ നെഞ്ചിലുറങ്ങാൻ വാ
നെഞ്ചിൽ ഉറങ്ങാൻ വാ....
(ചന്ദനക്കൂട്ടിലെ മൈനേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts