വേനൽ ഒഴിയുന്നു (ലവ് 24x7 )
This page was generated on April 28, 2024, 1:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഗണേഷ്‌ സുന്ദരം ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നിഖില വിമൽ
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2015 15:10:04.

വേനൽ ഒഴിയുന്നു...മാരിമുകിൽ ഏകതാരപോൽ ഉണർന്നു
പാതി വിടരുന്നു...പൂവിതളിനാദ്യമാമൊരോമൽ സുഹാസം
ഒരുനുള്ളു വർ‌ണ്ണമാരോ കുടയുന്നപോലെ ഉള്ളിൽ
പുതുജീവനാർന്നു മണ്ണിൽ മുകുളങ്ങളാൽ...
താര രര രംപംപം...താര രര രംപംപം
താര രര രംപം രംപം രംപംപം...

പൊഴിയുമോ...പൊഴിയുമോ...തൂമഴത്തുള്ളിയായി
പതിയെ പതിയെ ഹൃദയാകാശം
നിറയും കനവിൻ മുകിലേ....
വിലോലയാം മയൂരമായ് ആടാമോ....
താര രര രംപംപം....താര രര രംപംപം
താര രര രംപം രംപം രംപംപം...

മിഴിയിലെ ചിമിഴിലെ ആരുമോരാത്ത മൗനം
ഇടറുമധരമുരിയാടാനായ്...
കരുതും മധുരമൊഴിയായ്...
കാതിൽ മെല്ലെ നാളെ ചൊല്ലാൻ പോരാമോ....
താര രര രംപംപം...താര രര രംപംപം
താര രര രംപം രംപം രംപംപം...
(വേനൽ ഒഴിയുന്നു.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts