പാടാനോർത്തൊരു (സൈഗാള്‍ പാടുകയാണ് )
This page was generated on May 14, 2024, 8:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ രാഘവന്‍ ,എം ജയചന്ദ്രന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷൈൻ ടോം ചാക്കോ
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2015 12:11:54.
ആ... ആ.....
പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...
കയ്യിലെ വീണ മുറുക്കിയൊരുക്കി
കാലം പോയല്ലോ ...
വെറുതെ കാലം പോയല്ലോ ...
ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...
ഞാന്‍ പാടിയതില്ലല്ലോ...

ശരിയായില്ല രാഗം ശരിയായില്ല താളം
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ..
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ..
പരവശമാണെന്‍ നാദം....
ഓ പരവശമാണെന്‍ നാദം....
ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...
ഞാന്‍ പാടിയതില്ലല്ലോ...

പാടണമെന്നൊരു വെമ്പലിലങ്ങനെ ...
ആ ...ആ ...ആ ...
വാടുകയാണെന്‍ ജീവന്‍
പാടണമെന്നൊരു മോഹം കരളില്‍
പാടണമെന്നൊരു മോഹം കരളില്‍
കൂടുകയാണതി വേഗം ...
കരളില്‍ കൂടുകയാണതി വേഗം ...

ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...
ഞാന്‍ പാടിയതില്ലല്ലോ...
കയ്യിലെ വീണ മുറുക്കിയൊരുക്കി
കാലം പോയല്ലോ ...
വെറുതെ കാലം പോയല്ലോ ...
ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...
ഞാന്‍ പാടിയതില്ലല്ലോ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts